തിയറീസ് ഓഫ് പ്രോബബിലിറ്റീസ്

ചിഞ്ചു സോര്‍ബ റോസ

നിങ്ങളിപ്പോള് അതി പുരാതനമായ
റെയില്വേ സ്റ്റേഷനിലെ കാത്തിരുപ്പ്
കേന്ദ്രത്തിലേയ്ക്ക് സമയം തെറ്റി
വഴി തെറ്റി പറന്നിറങ്ങുന്ന ചിറകാകുന്നു
ക്ഷീണിച്ച പിങ്കു പൊട്ടുള്ള
കറുത്ത ചിറക്
അസഹ്യമായ ചൂട് കാറ്റുകള്ക്കും
വില കുറഞ്ഞ പൌഡര് ഗന്ധങ്ങള്ക്കുമിടയില്
സാദ്ധ്യതകളെ തിരയുകയാണ്
നിങ്ങള് അഥവാ ഞാന് എന്നത്
ഒരു സ്ഥിര സംഖ്യയാണ്
സങ്കലനം കൊണ്ടോ ,ഗുണനം കൊണ്ടോ
ഹരണം കൊണ്ടോ
വ്യവഹാരത്തില് ,
മൂല്യത്തെ വ്യത്യാസപ്പെടുത്താനാവാത്ത
നല്ല ഒന്നാം തരം ഭിന്ന സംഖ്യ
സാദ്ധ്യതകളുടെ തത്ത്വശാസ്ത്രം
ഏകപക്ഷീയമായ ഒന്നാണ്
മുല്ലമാലകള്ക്ക് പെണ്ണുടലിനെ/
ഉടമസ്ഥയെ പേരെടുത്തു വിളിക്കാന്
പറ്റാത്തത്രയും അരോചകം
ഇനി വരാന് പോകുന്ന ഒരാള് അയാളൊരു
രണ്ടാം തരം സാധ്യതയാകുന്നു
കാമുകന് /ജാരന് എന്ന വിശാലമായ
തിരെഞ്ഞെടുപ്പ്
ഒരാളെ തിരഞ്ഞെടുക്കേണ്ടത്കൊണ്ട്
അവശേഷിക്കുന്നവരൊക്കെ
അവിഹിതപ്പെടുന്ന സാദ്ധ്യത
ഇരകള് !
ഹാ ലോകമേ
എന്തെന്തു നിലക്കാത്ത അവസരങ്ങള്
എങ്ങനെയാണ് സംവദിക്കേണ്ടത്?
കണ്ണു കൊണ്ടല്ല
നനഞ്ഞ നെഞ്ചിലെ ഉള്ളുടുപ്പിന്റെ
വയലറ്റ് പയറുവള്ളികള്
വില പേശട്ടെ !
അടിവയറ്റിലെ കട്ടുറുമ്പ് രോമങ്ങള്
നിക്ഷേപ കുടുക്കയിലെയ്ക്ക്
വഴി കാട്ടട്ടെ !
വരൂ എന്റെ ജാരന് ആവുക /കാമുകനാവുക
ഒറ്റ രാത്രിയിലേക്ക് ...
റെയില്വേ പാളങ്ങള്...
വിജനതയിലെയ്ക്ക് തുറക്കുന്ന
ഗര്ഭ കാവാടങ്ങളാകുന്നു
ചുവപ്പ് കൊണ്ട് നിയന്ത്രിക്കുന്ന
ആഴമേറിയ കിണറുകള്
കെട്ടി കിടക്കുന്ന മഞ്ഞ മലം
ചര്ദിലവഷിഷ്ടം
ചീര ഉച്ചിഷ്ടം
ബ്രൌണ് നിറമുള്ള
കൊഴുത്ത പഞ്ഞി കെട്ടുകള്
ഡിസ്പോസിബിള് പ്ലേറ്റ് എന്ന പോലെ
ഓക്കാനിച്ചു കൊണ്ട്
ഭോഗാസക്തികളെ ക്ഷണിച്ചു
വരുത്തേണ്ടതാണ്
ഏക ലിംഗത്തില് പെട്ട
കമിതാക്കള് ചൂളം വിളിച്ചു
തലേ രാത്രികളെ പറ്റി
ശര്ദിപ്പിക്കുന്നു
നാല് മണി കഴിഞ്ഞു ഇരുപത്തി നാല്
മിനിറ്റാവുമ്പോള്
ആദ്യ പുറം കുപ്പായമിട്ടു
ശബ്ദങ്ങള് വെളിച്ചങ്ങള്ക്കൊപ്പം
പെരുമ്പാമ്പിനെ പോലെ !
തീവണ്ടി കയറിയിറങ്ങുകയാണ്
ഒരേ സമയം
കനത്ത ദേഹവും
പെന് മനസും ഉള്ളവര്
കനത്ത ലിംഗവും
കൊഴുത്ത മുലകളുമുള്ള
തീ വണ്ടിയെന്ന
ട്രാന്സ്ജെന്ണ്ടര്
അഞ്ചു മുപ്പതു :
പെട്ടന്ന് രംഗം മാറുന്നു
ഷോര്ണൂര് റെയില്വേ സ്റ്റേഷനാവുന്നു അടുത്ത രംഗം
ചുവന്ന വെളിച്ചത്തില് മനുഷ്യരുണ്ടാകുന്നു
അവര് ആണും പെണ്ണുമായി പിരിയുന്നു
മല മടക്കുകളിലെയ്ക്ക് പായുന്ന
കൂ വണ്ടിയുടെ അവയവങ്ങള് ഒളിപ്പിച്ചു
സഞ്ചാരം തുടരുന്നു
വളര്ച്ച എത്താത്ത ലിംഗങ്ങ ളും
മുഴുത്ത മാറിടങ്ങളും ഒളിപ്പിച്ചു
വെസ്റ്റ് കോസ്റ്റ് എന്നെഴുതിയ
ഒരു ട്രാന്സ്ജെന്ണ്ടര്
അപ്രത്യഷമാകുന്നു
ഒപ്പം ഞാനും !